1470-490

മലപ്പുറത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതിയില്ല

മലപ്പുറം. ജില്ലയില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ ഉള്‍പ്പെടെ നിലവില്‍ പ്രവര്‍ത്തനാനുമതി ഇല്ലാത്ത ഒരു സ്ഥാപനവും യാതൊരു കാരണവശാലും തുറക്കരുതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. ഫ്‌ളോര്‍ മില്ലുകള്‍ക്ക് അനുവദിച്ചിട്ടുള്ള പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ്. ഇതുള്‍പ്പടെ പ്രവര്‍ത്തനാനുമതിയുള്ള അവശ്യ സേവനങ്ങള്‍ക്ക് നിലവില്‍ അനുവദിച്ച പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. പൊതുജനങ്ങള്‍ മതിയായ രേഖകളോടെ മാത്രമെ അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാവൂ. ഇത് കര്‍ശനമായി നിരീക്ഷിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Comments are closed.