1470-490

ബന്ധുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു

ബന്ധുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനെല്ലൂർ അമ്പലത്ത് വീട്ടിൽ ഷെമീറിനെ (31)യാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കച്ചവട സംബന്ധമായ വൈരാഗ്യത്തിൽ ബന്ധുവായ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഷെമീർ അറസ്റ്റിലായത്.  ഏപ്രിൽ 16 നു രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ബന്ധുവായ  അമ്പലത്തു വീട്ടിൽ മക്കാരുവിന്റെ മകനായ ഉബൈദിനെയാണ് കച്ചവട സംബന്ധമായ വൈരാഗ്യത്തെ തുടർന്നാണ് പ്രതി വീട്ടിൽ കയറി  കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇരുവരും കേച്ചേരി മാർക്കറ്റിലെ മാംസ കച്ചവടക്കാരാണ്.ഷെമീർ  കുന്നംകുളം പോലീസ് സ്റ്റേഷനിലും പേരാമംഗലം പോലീസ് സ്റ്റേഷനിലുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Comments are closed.