1470-490

ഏഴ് പഞ്ചായത്തുകളിൽ നിയന്ത്രണം ശക്തമാക്കി

മലപ്പുറം.കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയെ അതി തീവ്ര മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ രോഗബാധിതരുള്ള ഗ്രാമ പഞ്ചായത്തുകളിൽ മെയ് മൂന്ന് വരെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. തലക്കാട്, വളവന്നൂർ, വേങ്ങര, കണ്ണമംഗലം, ഒഴൂർ, എ.ആർ നഗർ, ചുങ്കത്തറ ഗ്രാമ പഞ്ചായത്തുകളിലാണ് നിലവിൽ രോഗബാധിതരുള്ളതെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു.
ഈ ഏഴ് പഞ്ചായത്തുകൾക്ക് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾ അനുവദിക്കില്ല. അത്യാവശ്യ യാത്രകൾ മാത്രമെ രോഗബാധിത പഞ്ചായത്തുകൾക്ക് അകത്തും അനുവദിക്കൂ. പുറത്തിറങ്ങുന്നവരെ പൊലീസ് കർശനമായി പരിശോധിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു.
മറ്റിടങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ മെയ് മൂന്ന് വരെ തുടരുമെന്നും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ലോക് ഡൗൺ തീരുന്നതുവരെ ജില്ലയിൽ ബാധകമല്ലെന്നും ജില്ലാ കലക്ടർ ജാഫർ മലിക് വ്യക്തമാക്കി

Comments are closed.