1470-490

പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രിയ്ക്ക് ആയിരം ഇ-മെയിൽ സന്ദേശമയച്ചു

ഗുരുവായൂർ: രാജ്യങ്ങളിൽ കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനും പ്രവാസികളുടെ വിഷയങ്ങളിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രിയ്ക്ക് ആയിരം ഇ-മെയിൽ സന്ദേശമയച്ചു. യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇ-മെയിൽ അയച്ചത്. മാസ് മെയിലിംഗിന്റെ ഉദ്‌ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്.എം നൗഫൽ നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ .ജി .കൃഷ്ണൻ, ജന.സെക്രട്ടറിമാരായ പി.കെ ഷനാജ്, നിസാമുദ്ധീൻ എന്നിവർ നേതൃത്വം നൽകി. 

Comments are closed.