കോഴക്കേസിൽ ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം

അഴീക്കോട് എംഎല്‍എ കെ എം ഷാജിക്കെതിരായ കോഴ കേസിൽ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കി. 2017 – ല്‍ അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ 25 ലക്ഷം രൂപ വാങ്ങി എന്ന പരാതിയില്‍ ആണ് നടപടി.
പരാതിയില്‍ വിജിലന്‍സ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പദ്‌മനാഭനാണ് പരാതിക്കാരന്‍. പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് തുടരന്വേഷണത്തിന് അനുവാദം ചോദിച്ചിരുന്നു. സര്‍ക്കാര്‍ അനുവാദം നല്‍കിയതോടെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും. നേരത്തെ ലീഗ് പഞ്ചായത്ത് കമ്മിറ്റി ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടിയെടുത്തിരുന്നില്ല.
Comments are closed.