1470-490

വടക്കുമ്പാട് എസ്.എൻ പുരം കതിവന്നൂർ ക്ഷേത്രം ഭാരവാഹികൾ തയ്യാറാക്കിയ പച്ചക്കറി കിറ്റുകൾ ധർമ്മടം സി.ഐ.ശ്രീജിത്ത് കൊടേരി കൈമാറുന്നു.

കോവിഡ് 19 ന്റെ പശ്ചാതലത്തിൽ ഉത്സവം മാറ്റി വെച്ച് പ്രദേശത്തെ വീടുകളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ച് മാതൃകയാവുകയാണ് ക്ഷേത്രം ഭാരവാഹികൾ. പ്രദേശത്തെ150 ഓളം വീടുകളിലാണ് വടക്കുമ്പാട് എസ്.എൻ പുരത്തെ കതിവന്നൂർ വീരൻ ക്ഷേത്രം ഭാരവാഹികൾ പച്ചക്കറി കിറ്റുകൾ എത്തിച്ച് മാതൃകയായത്.vo: ഏപ്രിൽ 25 മുതൽ 28 വരെയായി നടത്താനിരു ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം മാറ്റി വെച്ചാണ് ആ തുക ഉപയോഗിച്ച് പച്ചക്കറി കിറ്റുകൾ വാങ്ങിയത്. ലോക്ക് ഡൗൺ ആയതിനാൽ പുറത്തിറങ്ങാതെ വിഷമിച്ച നാട്ടുക്കാർക്ക് ഇത് ആശ്വാസവുമായി. ധർമ്മടം സി.ഐ. ശ്രീജിത്ത് കൊടേരി കിറ്റുകൾ കൈമാറി. ക്ഷേത്രം ഭാരവാഹികളായ ആലക്കാടൻ ഷാജി, മാവിലോടൻ പവിത്രൻ, രജീഷ്, സജിത്ത്, പീയൂഷ്, വിജേഷ് എന്നിവർ ചേർന്നാണ് കിറ്റുകൾ ശേഖരിച്ചത്. 500 കിലോയോളം പച്ചക്കറികളാണ് വിതരണം ചെയ്തത്. ഓരോ വീടുകളിലും ക്ഷേത്രം ഭാരവാഹികൾ തന്നെ എത്തിയാണ് പച്ചക്കറി കിറ്റുകൾ കൈമാറിയത്.

Comments are closed.