1470-490

അതിഥി തൊഴിലാളികള്‍ക്ക് പച്ചക്കറി കിറ്റ് നല്‍കി

ലോക്ക് ഡൗണ്‍ നീട്ടിയത് കാരണം പ്രയാസത്തിലായ അതിഥി തൊഴിലാളികള്‍ക്ക് അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പച്ചക്കറി കിറ്റ് നല്‍കി. 100 തൊഴിലാളികള്‍ക്കാണ് പച്ചക്കറി കിറ്റ് നല്‍കിയത്. പഞ്ചായത്തിലെ 444 അതിഥി തൊഴിലാളികള്‍ക്ക് അരി, ആട്ട എന്നിവ നല്‍കിയിരുന്നു. കൂടാതെ കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം ലഭ്യമാക്കി.

ഹാര്‍ബറില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്‍ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, പഞ്ചായത്ത് സ്റ്റാഫ് മുജീബ് റഹ്മാന്‍, പ്രമോദ് കെ, സന്നദ്ധ പ്രവര്‍ത്തകന്‍ ഫര്‍സല്‍ എന്നിവര്‍ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612