1470-490

ഉണ്യാലിൽ ലീഗ് പ്രവർത്തകന് കുത്തേറ്റു

തിരൂർ.ഉണ്യാലിൽ ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. ജ്ഞാന പ്രഭ യു.പി സ്കൂൾ പരിസരത്ത് വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ്സംഭവം. പരിക്കേറ്റ പ്രദേശവാസിയായ കല്ലേരി അക്ബർ ബാദുഷ (25)യെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ചീനിച്ചിൻ്റെ പുരക്കൽ ഉനൈസിനെതിരെ കേസെടുത്തതായി താനൂർ സി.ഐ പ്രമോദ് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ വ്യക്തി വിരോധമാണെന്നും രാഷ്ട്രീയ വൈരമല്ലെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ ഫുട്ബാൾ കളിയുമായി ബന്ധപ്പെട്ട് രണ്ട് പേരും തമ്മിൽ തർക്കം നിലവിലുണ്ടത്രെ. ഇതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ബാദുഷ ക്ക് കഴുത്തിലാണ് പരിക്ക്. തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയാണ് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയത്. പ്രദേശത്ത് പൊലീസ് പെട്രോളിങ് ഏർപ്പെടുത്തി. പ്രതി ഉനൈസ് നിരവധി അക്രമ കേസുകളിൽ പ്രതിയാണെന്ന് അറിയുന്നു.

Comments are closed.