1470-490

സ്റ്റുഡന്റ് പൊലിസ് മാസ്കും സാനിറ്റൈസറും നൽകി


തലശ്ശേരി: തിരുവങ്ങാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലിസ് കാഡറ്റുകളുടെ ആഭ്യ മുഖ്യത്തിൽ തലശ്ശേരി നഗരസഭയ്ക്കും പൊലിസുകാർക്കും മാസ് കും സാനിറ്റൈസറും നൽകി. നഗരസഭയ്ക്കു വേണ്ടി ചെയർമാൻ സി.കെ രമേശനും പൊലിസിനു വേണ്ടി സി.ഐ സനൽ കുമാറും ഏറ്റുവാങ്ങി.
എസ്. പി.സി യുടെ ജില്ലാ കേന്ദ്രത്തിൽ നിന്നും അധ്യാപകരിൽ നിന്നുള്ള നിർദേശങ്ങളും, അതേ പോലെ സ്വന്തം ആശങ്ങളും ഉപയോഗിച്ചാണ് േകഡറ്റുക കൊവിഡ് കാലത്ത് കർമ്മനിരതരാവുന്നത്. ചിത്രരചന, കരകൗശല വസ്തുക്കളുടെ നിർമാണം, പുസ്തക പാരായണം, ഭാഷാ പരിചയപ്പെടൽ, വ്യത്യസ്ത ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കൽ, വാനനിരീക്ഷണം, പ്രകൃതിയിലെ അപൂർവ ദൃശ്യങ്ങൾ പകർത്തൽ ഇങ്ങനെ തുടർന്ന് പോകുന്നു ഇവരുടെ പ്രവർത്തന മേഖല. ഓരോ ദിവസവും നിർദേശിച്ച ചുമതലകൾ പൂർത്തിയാക്കുന്ന മുറക്ക് ഓൺലൈനായി അയച്ച് അതിന്റെ വ്യക്തത ഉറപ്പാക്കുകയും വേണം.

Comments are closed.