1470-490

പോലീസിന് സംഭാരവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ്


നന്മണ്ട: ലോക്ക് ഡൗൺ കാലത്ത് കോവിഡ്- 19 മഹാമാരിയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത ചൂടിൽ റോഡിൽ ഡ്യൂട്ടിയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സംഭാര വിതരണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് നവനീത്കൃഷ്ണ.നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആയ നവനീത് നന്മണ്ട സ്വദേശിയായ അമ്മച്ചലത്ത് രതീഷ് , ഉഷ ദമ്പതികളുടെ ഏകമകനാണ് . വീട്ടിലിരുന്ന് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സർഗ്ഗാത്മക പ്രക്രിയകളിൽ ഏർപ്പെടുന്നതിനിടയിലാണ് സേവന മനോഭാവത്തോടെ ബാലുശ്ശേരി സ്റ്റേഷനിലെ മുഴുവൻ പോലീസ് ഓഫീസേർസിനും സംഭാര വിതരണവുമായി എത്തിയത് .തുടർന്നുള്ള ദിവസങ്ങളിലും ഈ സേവനം ഏറ്റെടുത്തിരിക്കുകയാണ് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ ഈ മിടുക്കൻ.

Comments are closed.