1470-490

അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ധനസഹായത്തിന് അപേക്ഷിക്കാം

കൊവിഡിന്റെ വ്യാപനം മൂലം തൊഴില്‍ നഷ്ടപ്പെട്ട, കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ അംഗങ്ങളായ, കോഴിക്കോട് വയനാട് ജില്ലകളിലെ തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം വിതരണം ചെയ്യുന്നു. കേരള കൈതൊഴിലാളി ക്ഷേമപദ്ധതി, കേരള ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ ക്ഷേമനിധി, കേരള അലക്ക് തൊഴിലാളി ക്ഷേമനിധി, കേരള ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധി, കേരള ക്ഷേത്രജീവനക്കാരുടെ ക്ഷേമപദ്ധതി, കേരള പാചക തൊഴിലാളി ക്ഷേമ  പദ്ധതി എന്നീ ക്ഷേമനിധികളില്‍ അംഗങ്ങളാവുകയും കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ അംശദായം അടച്ച് പുതുക്കുകയും ചെയ്ത സജീവ അംഗങ്ങള്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്.

അര്‍ഹരായ അംഗങ്ങള്‍ പേര്, അംഗത്വനമ്പര്‍, മേല്‍വിലാസം, വയസ്സ്, ജനനതിയ്യതി, പദ്ധതിയില്‍ അംഗത്വം നേടിയ തിയ്യതി, അംശദായം അടച്ച കാലയളവ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബ്രാഞ്ച്, ഐ.എഫ്എസ്.സി കോഡ്,  മൊബൈല്‍ ഫോണ്‍ നമ്പര്‍ മുതലായവയും അപേക്ഷകന്‍ മറ്റൊരു ക്ഷേമനിധിയിലും അംഗമല്ല എന്ന സത്യപ്രസ്താവനയും ഉള്‍ക്കൊള്ളിച്ച് വെള്ളകടലാസ്സില്‍ അപേക്ഷ തയ്യാറാക്കി അയയ്ക്കണം. പദ്ധതി അംഗത്വകാര്‍ഡ്, അവസാന അംശാദായം ഒടുക്കിയ രസീത്, ബാങ്ക് പാസ്സ്ബുക്ക് (ഐഎഫ്എസ്.സി കോഡ് ഉള്‍പ്പെടെ), ആധാര്‍കാര്‍ഡ് എന്നിവയുടെ ഫോേട്ടാകോപ്പി എന്നിവ സഹിതം ഏപ്രില്‍ 30 നകം  നേരിട്ടോ ഇമെയില്‍ മുഖേനയോ സമര്‍പ്പിക്കണം. ഇ മെയില്‍  ൗിീൃഴമിശലെറംയൈസസറ@ഴാമശഹ.രീാ. ഫോണ്‍ (0495)2378480, 9446831080, 9497303031.

Comments are closed.