1470-490

തയ്യൂർ ഗ്രാമീണ മേഖലയിലെ പൊതു സ്ഥാപനങ്ങൾ അണുവിമുക്തമാക്കി.

പുലിയന്നൂർ: കേരള ഫയർഫോഴ്സ് വടക്കാഞ്ചേരി യൂണിറ്റിന്റേയും,സിവിൽ ഡിഫൻസ് ടീമിന്റെയും സംയുക്താഭിമുഖ്യത്തിൽ പുലിയന്നൂർ, വേലൂർ തയ്യൂർ ഗ്രാമീണ മേഖലയിലെ പൊതു സ്ഥാപനങ്ങൾ അണുവിമുക്തമാക്കി. പുലിയന്നൂർ രാജീവ് ഗാന്ധി റൂറൽ സഹകരണ സംഘം, തയ്യൂർ സർവ്വീസ് സഹകരണ സംഘം, വെള്ളാറ്റഞ്ഞൂർ സർവ്വീസ് സഹകരണ സംഘം, വിലേജ് ഓഫീസ്, റേഷൻ കടകൾ, എന്നീ പൊതു
സ്ഥാപനങ്ങളും, അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളും, പരിസരത്തുള്ള കടകളുമാണ് അണുവിമുക്തമാക്കിയത്. ഫയർഫോഴ്സ് ടീമംഗങ്ങളായ ഗോപിനാഥൻ, രഞ്ജിത്ത്, ഷെമീർ, സിവിൽ ഡിഫൻസ് അംഗങ്ങളായ ഗോപകുമാർ, അൻസിൽ, അൻവർ എന്നിവർ ടീമിൽ ഉണ്ടായിരുന്നു..

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612