1470-490

പഴയന്നൂരിൽ പത്രപ്രവർത്തകനു നേരെ പോലീസ് അധിക്ഷേപം.

പഴയന്നൂരിൽ പത്രപ്രവർത്തകനു നേരെ പോലീസ് അധിക്ഷേപം.
ജന്മഭൂമി പത്രത്തിൻ്റേയും, ഷൊർണൂർ എസ്.ടി.വി യുടേയും ചേലക്കര ലേഖകൻ രഘുകുമാറിന് നേരെ പഴയന്നൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.ബാബുജി, ഹെഡ് കോൺസ്റ്റബിൾ ഷൈജു എന്നിവർ മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. വാർത്താ ശേഖരണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഉച്ചക്ക് പഴയന്നൂർ എളനാട് റോഡിൽ നിന്ന രഘുവിനെ അതുവഴി വന്ന ഗ്രേഡ് എസ്.ഐ. ബാബുജി തട്ടിക്കയറുകയും സഭ്യമല്ലാതെ പെരുമാറുകയും ചെയ്തു. എന്നാൽ മാധ്യമ പ്രവർത്തകനാണെന്നറിയിച്ചപ്പോൾ അതൊക്കെ വീട്ടിൽ ഇരുന്ന് നടത്തിയാൽ മതി നിന്നെ അറസ്റ്റു ചെയ്തിരിക്കുന്നു എന്നായി. പിന്നീട് സ്റ്റേഷനിലെത്തിയപ്പോൾ ഹെഡ് കോൺസ്റ്റബിൾ ഷൈജുവിൻ്റെ വക അധിക്ഷേപം. പ്രാദേശിക ലേഖകരോട് ഇയാൾക്ക് പരമ പുച്ഛം. സ്റ്റേഷനിലെത്തുന്നവരെ അധിക്ഷേപിക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണ്. പിന്നീട് രഘുകുമാറിൻ്റെ കൂടെയുണ്ടായിരുന്ന മാതൃഭൂമി ലേഖകൻ സി.ഐ. പി.സി. ചാക്കോയോട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോഴാണ് രഘുകുമാറിനെ വിട്ടയച്ചത്. സംഭവത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകണമെന്നും മാധ്യമ പ്രവർത്തനം തടസമില്ലാതെ നിർവ്വഹിക്കുന്നതിന് അവസരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടാണ് ഡി.ഐ.ജി, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയത്.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612