1470-490

ആരോഗ്യ പ്രവർത്തകൻ മുഹമ്മദ് ആസിഫിനെ അനുസ്മരിച്ച് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി.


കുന്നംകുളം : താലൂക്ക് ആശുപത്രിയിലെ കോവിഡ് ഐസലേഷൻ വാർഡിൽ സേവനം ചെയ്തിരുന്ന നേഴ്സിങ്ങ് ജീവനക്കാരനായിരുന്ന മുഹമ്മദ്‌ ആസിഫിൻ്റെ ഏഴാം ചരമദിനത്തോടനുബന്ധിച്ച് ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. കഴിഞ്ഞ 10 ന് ഉണ്ടായ വാഹനാപകടത്തിലാണ് മുഹമ്മദ് ആസിഫ് മരണത്തിന് കീഴടങ്ങിയത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയ ഐസലേഷൻ വാർഡിൽ സേവനം ചെയ്യാൻ സന്നദ്ധനായി ആദ്യം മുന്നോട്ട് വന്നത് മുഹമ്മദ് ആസിഫായിരുന്നു. ആതുര സേവനം ആത്മ സമർപ്പണത്തോടെ ഏറ്റെടുത്ത ആരോഗ്യ പ്രവർത്തകനായിരുന്നു മുഹമ്മദ് ആസിഫെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ.വി മണികണ്ഠൻ അനുസ്മരണ പ്രസംഗത്തിൽ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിൽ ധൈര്യപൂർവ്വം മുന്നോട്ട് വന്ന് കടമകൾ ഏറ്റെടുക്കുന്നതിൽ ആസിഫ് മാതൃകപരമായ പ്രവർത്തനമാണ് കാഴ്ച്ച വെച്ചിരുന്നത്. മുഹമ്മദ് ആസിഫിന്റെ അക്കാലത്തിലുള്ള വേർപ്പാട് ആരോഗ്യ മേഖലക്ക് പൊതുവായ നഷ്ടമാണെന്നും ഡോ. മണികണ്ഠൻ കൂട്ടി ചേർത്തു. ആസിഫിന്റെ ഏഴാം ചരമദിനാചരണത്തിന്റെ ഭാഗമായി ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുന്നംകുളം പരിസരത്തെ വിവിധഅഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകി.മറീന ഹോം, കരുണാലയം,മേരി മാതാ ബോയ്സ് കോട്ടേജ്,അരുവി റിഹാബിലിറ്റേഷൻ സെൻ്റർ,ദിവ്യ ദർശൻ,കനിവ് ചാരിറ്റബിൾ ട്രസ്റ്റ്എന്നിവിടങ്ങളിലെ നൂറ്റമ്പതോളം അന്തേവാസികൾക്കാണ് ഉച്ച ഭക്ഷണം നൽകിയത്. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുമ ഗംഗാധരൻ, ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സൻ, എം. ബിജുബാൽ, സക്കറിയ ചീരൻ, ഷെമീർ ഇഞ്ചിക്കാലയിൽ, വി.കെ ഡെന്നി, സി.എസ് ജീസൺ, അഡ്വ: പ്രിനു പി.വർക്കി, ഡേവിഡ് ചെറിയാൻ, ഡാനിയൽ ഡേവി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.

Comments are closed.