1470-490

പ്രവാസികളുടെ വിവാദ വിവരശേഖരണം.

കോട്ടക്കൽ: എടരിക്കോടു പഞ്ചായത്തിൽ പ്രവാസികളുടെ വിവാദ വിവരശേഖരണം. പഞ്ചായത്തിൻ്റെ ഔദ്യോഗിക വിവരങ്ങളും സർക്കാർ മുദ്രയുമുപയോഗിച്ചാണ് ഓൺലൈനിൽ വിവരശേഖരണം നടത്തിയത്. പഞ്ചായത്തു പരിധിയിൽ വിദേശത്തേക്ക് ജോലിക്കോ പഠത്തിനോ പോയവർ ലിങ്കിൽ കയറി വിവരങ്ങൾ നൽകണമെന്ന് പറഞ്ഞ് സോഷ്യമിഡിയകളിൽ സന്ദേശം പ്രചരിപ്പിച്ചത്. വെബ് സെറ്റിൻ്റെ ഇടതു ഭാഗത്ത് മുകളിലായി സർക്കാർ മുദ്രയും വലതു വശത്ത് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും വൈസ് പ്രസിഡണ്ടിൻ്റെ ഫോട്ടോയുമാണുള്ളത്. സൈറ്റിൻ്റെ തലകെട്ടിൽ തന്നെ പഞ്ചായത്തിൻ്റെ ഫോൺ നമ്പർ ഈ മെയിൽ അടക്കമുള്ള ഔദ്യോഗിക അഡ്രസും നൽകിയിരുന്നു. എന്നാൽ പഞ്ചായത്തിൽ അന്വേശിച്ചപ്പോൾ പഞ്ചായത്ത് അത്തരത്തിൽ യാതൊരു വിവരശേഖരണവും നടത്തുന്നില്ലെന്ന് സെക്രട്ടറി അറിയിച്ചു. ഇതോടെ വിവാധമായ സർവ്വേ പിന്നീട് സൈറ്റിൽ നിന്നും മുദ്രയും ഔദ്യോഗിക വിരങ്ങളും പിൻവലിച്ചു പഞ്ചായത്തു പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് എന്നിവരുടെ ഫോട്ടോ മാത്രമാക്കി.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0