1470-490

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മുറഹോമം-സുകൃതഹോമം ഈ വർഷം മാറ്റി വെച്ചു.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ എല്ലാ വർഷവും മെയ് 01 മുതൽ 21 ദിവസങ്ങളിലായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ  മുഖ്യ കാർമ്മികത്വത്തിൽ നടത്തി വരാറുള്ള മുറഹോമം-സുകൃതഹോമം ഈ വർഷം  മാറ്റി വെച്ചതായി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ വി.കെ.ഓമനക്കുട്ടൻ അറിയിച്ചു. ക്ഷേത്രത്തിൽ വഴിപാടുകളും ഭക്തജനങ്ങളുടെ ദർശനവും സാധാരണ നിലയിൽ ആവുന്നത് അനുസരിച്ച് പുതിയ തിയ്യതി നിശ്ചയിക്കുന്നതാണെന്നും എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

 

Comments are closed.