1470-490

ലോക്ക് ഡൗൺ ലംഘിച്ച് ബക്കറ്റ് ചിക്കൻ,5 പേർ പിടിയിൽ

പരപ്പനങ്ങാടി: ഡ്രോൺ ക്യാമറ വഴി പരപ്പനങ്ങാടി പോലീസ് രാത്രിയിൽ നടത്തിയ ആകാശ നിരീക്ഷണത്തിൽ, ലോക്ക് ഡൗൺ ലംഘിച്ച് ഒത്ത് ചേർന്ന് സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ ബക്കറ്റ് ചിക്കൻ ഉണ്ടാക്കിയ അഞ്ച് പേർ പിടിയിലായി.
കഴിഞ്ഞ ദിവസം പരപ്പനങ്ങാടി, ഉള്ളണം, കൊടക്കാട്, ആനങ്ങാടി എന്നീ ഇടങ്ങളിൽ ലോക്ക് ഡൗൺ ലംഘനങ്ങൾ കണ്ടെത്താൻ പരപ്പനങ്ങാടി പോലീസ് നടത്തിയ രാത്രികാല ഡ്രോൺ ക്യാമറ നിരീക്ഷണത്തിൽ ദൃശ്യമായത് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൻതോതിൽ പ്രചരിക്കുന്ന ബക്കറ്റ് ചിക്കൻ നിർമ്മിച്ച് കൊണ്ടിരിക്കുന്ന ഒരു സംഘം യുവാക്കൾ, തുടർന്ന് സ്ഥലം ലൊക്കേറ്റ് ചെയ്യത് എത്തിയ പരപ്പനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ഹണി കെ ദാസ്, എസ് ഐ മാരായ രാജേന്ദ്രൻ നായർ, മുരളി, പോലീസുകാരായ വിപിൻ, ജിനേഷ്, കിഷോർ, എന്നിവർ അടങ്ങുന്ന പോലീസ് സംഘത്തെ കണ്ട് രക്ഷപെടുവാൻ ശ്രമിച്ച അഞ്ച് പേർ പിടിയിലായി. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.ഇവക്കെതിരെ ലോക്ക് ഡൗൺ ലംഘനത്തിന് കേസ് എടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Comments are closed.