1470-490

ലിതിനേഷ് പ്രകൃതിയുടെ വർണ്ണമനോഹരത കാൻവാസിൽ പകർത്തുയാണ്

കുറ്റ്യാടി: ലോക്ക്ഡൗൺ കാലം പ്രകൃതി ദൃശ്യങ്ങൾ കാൻവാസിൽ പകർത്താൻ സമയം ചിലവഴിക്കുകയാണ് മുള്ളമ്പത്ത് സ്വദേശി ലിതിനേഷ്. മുടിക്കൽ പുഴയുടെ ചിത്രം ഉൾപ്പെടെ നിരവധി മനോഹരങ്ങളായ ചിത്രങ്ങൾ വരച്ച ലിതിനേഷ് നിരവധി ചുമർചിത്രങ്ങളും ഇതിനകം വരച്ചിറ്റുണ്ട്. ലോക്ക്ഡൗണിന് ശേഷം ഈ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് നാട്ടുകാരുടെ മുത്തു. ഇതിനകം നൂറുകണക്കിന് ചിത്രങ്ങൾ വരച്ചിറ്റുള്ള ഈ കലാകാരൻ മൺമറഞ്ഞു പോയവരുടെ ചിത്രങ്ങൾ വരയ്ക്കുന്നതോടൊപ്പം കല്യാണ വീടുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മുറികളിൽ ചുമർചിത്രങ്ങൾ വരയ്ച്ച് ഡിസൈൻ ചെയ്യുന്ന പതിവുമുണ്ട്.
എകരം പറമ്പത്ത് അനന്തന്റെയും ലീലയുടെയും മൂന്ന് മക്കളിൽ ഇളയവനാണ് ലിതിനേഷ് നീതുവാണ് ഭാര്യ. വടകരയിൽ അഡോൺ മീഡിയ എന്ന പരസ്യ സ്ഥാപനം നടത്തുകയാണ് ലിതിനേഷ്.

Comments are closed.