1470-490

കുവൈത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരിൽ നിന്നും ഔട്ട് പാസ്സിന് ഫീസ് ഈടാക്കില്ല.

കുവൈത്ത്: കുവൈത്തിൽ പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തുന്ന യാത്രക്കാർ ഔട്‌പാസിന് ഫീസ് നൽകേണ്ടി വരില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരൻ അറിയിച്ചു. പാസ്പ്പോർട്ട്‌ കയ്യിൽ ഇല്ലാത്ത പൊതുമാപ്പ്‌ യാത്രക്കാർക്ക്‌ എമർജ്ജെൻസി സർട്ടിഫിക്കറ്റിനു അഞ്ചു ദിനാർ ഫീസ് ഈടാക്കുവാനുള്ള എംബസിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ രംഗത്ത് വരികയും തീരുമാനം പുനപരിശോധിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുകയായിരുന്നു.

പിഴ ഒഴിവാക്കി നൽകിയും സൗജന്യ വിമാന ടിക്കറ്റ്​ നൽകിയും നടപടിക്രമങ്ങൾ പൂർത്തിയായത്​ മുതൽ യാത്ര ദിവസം വരെ താമസവും ഭക്ഷണവും നൽകിയും കുവൈത്ത്​ കാരുണ്യം കാണിക്കു​മ്പോൾ ദുരിതാവസ്ഥയിലുള്ള സ്വന്തം പൗരന്മാരിൽനിന്ന് ഇന്ത്യ ഫീസ്​ ഇൗടാക്കുന്നത്​ ശരിയല്ല എന്നതായിരുന്നു പൊതുവികാരം. എംബസി നിയോഗിച്ച വളണ്ടിയർമാർ വഴി ഒൗട്ട്​പാസിന്​ അപേക്ഷ നൽകിയവർ അഞ്ചുദീനാർ ഫീസ്​ കൂടി ഇതിനകം നൽകിയിട്ടുണ്ട്​. ഇൗ തുക മടക്കി നൽകും.

Comments are closed.