1470-490

കൊടുവള്ളി നിട്ടൂർ വാസികളുടെ പുലി പേടി കാട്ടുപൂച്ചയായി ഒഴിഞ്ഞു. –

(കാൽപാടില്ലാത്തതിനാൽ അവ്യക്തമെന്ന് വനം വകുപ്പ്) — തലശ്ശേരി—കൊടുവള്ളി നി ട്ടൂർ ദേശവാസികളുടെ ഉറക്കം കെടുത്തുന്ന പുലി രൂപമുള്ളവന്യ ജീവി കാട്ടുപൂച്ച യാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. – സമീപത്തെ വീട്ടിൽ നിന്നുള്ള സി.സി.ടി.വി.ദൃശ്യം അവ്യക്തമായതിനാലും ജീവി സഞ്ചരിച്ച വഴിയിൽ കാൽപാടുകൾ ഇല്ലാത്തതിനാലും കാണപ്പെട്ടത് വലിയ കാട്ടുപൂച്ചയാവാമെന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.ഇക്കഴിഞ്ഞ ദിവസം (വ്യാഴാഴ്ച ) രാത്രി പത്ത് മണിയോടെയാണ് നി ട്ടൂർ എൻ.ടി.ടി.എഫ് പരിസരത്തെ ഏതാനും താമസക്കാർ പുലിസ മാനജീവിയെ കണ്ടത് – ഇ വി ടത്തെ ഒരു വീട്ടിലെ സി.സി.ടി.വിയിലും ജീവി നടന്നു പോവുന്ന ദൃശ്യമുണ്ട്.’ – ഭയം തോന്നിയ പരിസരവാസികൾ ധർമ്മടം പോലീസിൽ വിവരം നൽകി. രാത്രിയിൽ തന്നെ പോലീസെത്തി പരിശോധിച്ചിരുന്നു.- വനംവകുപ്പിനും വിവരം കൈമാറി -വനം ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ എത്തി നടത്തിയ പരിശോധനയിൽ പുലിയുടെതായ കാൽപാടുകളൊന്നും കണ്ടില്ല.-ക്യാമറ ദൃശ്യത്തിൽ കാണപ്പെട്ടത് വലിയ കാട്ടുപൂച്ചയാവാമെന്നും ഇതിനെ നായ് ചെക്കനെന്ന് നാട്ടുഭാഷയിലും പൂച്ച പുലിയെന്ന് മറ്റുള്ളവരും വിളിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.- (പടം |

Comments are closed.