1470-490

കൊടകര പ്രസ് ക്ലബ്ബ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.

കൊടകര: പഴയന്നൂരിൽ മാധ്യമ പ്രവർത്തകനെ അധിക്ഷേപിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത പഴയന്നൂർ പോലീസിന്റെ നടപടിയിൽ കൊടകര പ്രസ് ക്ലബ്ബ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പഴയന്നൂരിലെ പ്രാദേശിക മാധ്യമ പ്രവർത്തകൻ രഘുകുമാറിനെയാണ് വാർത്താ ശേഖരണത്തിനിടെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പ്രസ് ക്ലബ്ബ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഐ.ആർ. രാജൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി ടി.ജി. അജോ , കൊടകര ഉണ്ണി എന്നിവർ സംസാരിച്ചു.

Comments are closed.