1470-490

കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.

കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ചാലക്കുടി മേഖല കമ്മിറ്റിയംഗങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കൊറോണ കാലത്ത് മറ്റ് അവിശ്യസര്‍വ്വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം പല വിധത്തിലുള്ള സഹായങ്ങള്‍ ലഭിക്കുമ്പോള്‍ ഒരു സ്ഥലത്ത് നിന്ന് ഒരു ആനുകൂല്യവും ലഭിക്കാതെ പ്രവര്‍ത്തിക്കുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കാശ്വാസമായിട്ടാണ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അരിയും നിത്യോപയോഗ സാധനങ്ങളും അടങ്ങിയ കിറ്റുകള്‍ വിതരണം നടത്തിയത്. ചാലക്കുടി പ്രസ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സമിതിയംഗം അജിത ജെയേഷ്‌കുമാര്‍ പ്രസ് ഫോറം പ്രസിഡന്റിനും, അസോസിയേഷന്‍ സെക്രട്ടറിക്കും കിറ്റുകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സെക്രട്ടറി ജോഷി പടയാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ഫോറം പ്രസിഡന്റ് സി മധുസൂധനന്‍, സെക്രട്ടറി കെ. കെ. ഷാലി, പി. കെ. മധു,തോമാസ് കോമ്പാറ, ശ്രീമോന്‍ പെരുമ്പാല,തുടങ്ങിയവര്‍ സംസാരിച്ചു.

Comments are closed.