1470-490

കാശു കുടുക്കകൾ പൊട്ടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തു.

ചാലക്കുടി: പരിയാരം പഞ്ചായത്തിലെ തൂമ്പാക്കോട് സ്വദേശി കറുകുറ്റിക്കാരൻ വീട്ടിൽ കെ ജെ തോമസ് എന്ന യുവാവ് തൻ്റെ കാശു കുടുക്കകൾ പൊട്ടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തു,, തൃശൂർ കോർ പ്പറേഷൻ ഓഫീസിൽ വെച്ച് മന്ത്രി വി.സ്, സുനിൽകുമാറിനെ 8500 രൂപയുടെ ചില്ലറ നാണയങ്ങൾ ഏല്പിച്ചു,, തൂമ്പാക്കോട് 10 സെൻ്റ് സ്ഥലത്ത് ഒരു ചെറിയ ഓടിട്ട വീട്ടിലാണ് തോമസ് താമസിക്കുന്നത്,, ചിതലരിച്ചും ഓട് പൊട്ടിയും ഇടിഞ്ഞു വീഴാവുന്ന വീടിൻ്റെ ഓട് മാറ്റി ഷീറ്റ് മേയാനുള്ള തോമാസിൻ്റ വലിയൊരാഗ്രഹത്തിന് സഹായമാകാനാണ് തോമസ് രണ്ട് വർഷം മുൻപ് തുടങ്ങി കാശു കുടുക്കകളിൽ ,ചില്ലറ നാണയങ്ങൾ സൂക്ഷിച്ചു വെച്ചത്,, ബസ് യാത്രകളിലും പലചരക്ക് കടയിലും ബാലൻസ് വരുന്ന ചില്ലറ പൈസയാണ് കൂട്ടിവെച്ചിരുന്നത്,,,, ലോൺ എടുത്ത് വീടിൻ്റെ മെയ്ൻ്റൻസ് പണി നടക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ വിദ്യാർത്ഥികൾ കാശു കുടുക്കകൾ പൊട്ടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് കേട്ടത്,,, വിദ്യാർത്ഥിയല്ലെങ്കിലും തോമസ് രണ്ടാമതൊന്ന് ആലോചിച്ചില്ല,,, കാശു കുടുക്കകൾ പൊട്ടിച്ച്
സുഹൃത്തുക്കൾ വഴി മന്ത്രി വി എസ് സുനിൽകുമാറിനെ പൈസ ഏല്പിച്ചത്,, നാട്ടിലെ അറിയപ്പെടുന്ന കാലാകാരനും പൊതു പ്രവർത്തകനുമായ തോമാസ് തൂമ്പാക്കോട് പരേതരായ കറുകുറ്റിക്കാരൻ ജോണിയുടെയും മറിയത്തിൻ്റെയും മകനാണ്,,
CPI പരിയാരം ലോക്കൽ അസിസ്റ്റൻ്റ് സെക്രട്ടറി കൂടിയാണ്,,,

Comments are closed.