1470-490

അതിഥി തൊഴിലാളികൾക്ക് ആഹാര സാധനങ്ങൾ എത്തിച്ച് വെള്ളിക്കുളങ്ങര ജനമൈത്രി പോലീസ് .


വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസ സർക്കിൾ ഇൻസ്‌പെകർ കെ പി മിഥുന്റെ നേതൃത്വത്തിലാണ് തൊഴിലാളികളുടെ ക്ഷേമമനേഷിക്കുകയും അവർക്കു ആഹാര സാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്തത്. വെള്ളിക്കുളങ്ങര ജനമൈത്രി പോലീസും കോടാലി ലൈഫ് ഗാർഡ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്നാണ് വിതരണം നടത്തിയത്. കോടാലിയിലെയും സമീപ പ്രദേശങ്ങളിലുമായി താമസിക്കുന്ന 150 ഓളം അഥിതി തൊഴിലാളികൾക്കായാണ് പച്ചക്കറികളടങ്ങിയ കിറ്റ് വിതരണം നടത്തിയത്. ജനമൈത്രി ബീറ്റ് ഓഫീസർമാരായ പി.എസ്. സനീഷ്, വി.വി.അഖിൽ, റിക്രൂട്ട് പോലീസ് ട്രെയിനികളായ ജിതിൻ രാജ്, അധീപ് അശോകൻ , സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സതീഷ്‌, ജനമൈത്രി സമിതി അംഗങ്ങളായ സുരേഷ് കടുപ്പശ്ശേരിക്കാരൻ , സുധീർ എന്നിവർ പങ്കെടുത്തു

Comments are closed.