1470-490

ഒരു വയറൂട്ടാം പദ്ധതിക്ക് തുടക്കമായി

ബാലുശേരി: ലോക് ഡൗൺ കാലയളവിൽ സംസ്ഥാനത്തൊട്ടാകെ സ്റ്റുഡന്റ് പൊലിസ് കാഡറ്റ് നടപ്പാക്കുന്ന ഒരു വയറൂട്ടാം പദ്ധതി നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. പി.ടി.എ.പ്രസിഡന്റ് ടി.അനൂപ് കുമാറിൽ നിന്നും പ്രധാന അധ്യാപകൻ അബൂബക്കർ സിദ്ദിഖും എസ്.പി.കാഡറ്റ് കെ.കെ.ആദിത്യയും ഭക്ഷണപ്പൊതികൾ സ്വീകരിച്ചു സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ പ്രയാസമുള്ളവരെ കണ്ടെത്തി ഭക്ഷണം എത്തിച്ചു നൽകുന്നതാണ് പദ്ധതി.കേഡറ്റുകളുടെയും അധ്യാപകരുടെയു വീടുകളിൽ നിന്ന് ഭക്ഷണപ്പൊതികൾ സ്വീകരിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്ന ചുമതല എസ് പി.സി.ഓഫീസർ കെ.ഷിബുവിനാണ്. പടം :പി .ടി .എ .പ്രസി ഡ ന്റ് അനൂപ് കുമാറിൽ നിന്നും ഭക്ഷണപ്പൊതി സ്വീകരിക്കുന്ന പ്രധാന അധ്യാപകൻ അബുബക്കർ സിദ്ദിഖും കാഡറ്റ് ആദിത്യയും.

Comments are closed.