1470-490

പകർച്ചവ്യാധികൾ പടരാതിരിക്കാൻ പ്രതിരോധ നടപടികൾ ആരംഭിച്ചു

വേനൽ മഴയേടനുബന്ധിച്ച് പകർച്ചവ്യാധികൾ പടരാതിരിക്കാൻ കൊടകര പഞ്ചായത്ത് പ്രതിരോധ നടപടികൾ ആരംഭിച്ചു. കൊതുകുജന്യ രോഗങ്ങൾ ,എലിപ്പനി, മഞ്ഞപിത്തം തുടങ്ങീ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത ഈർപ്പമുള്ള കാലാവസ്ഥയിലുണ്ട്. കൊറോണാ ബാവയുടെ സാഹചര്യത്തിൽ ഇത്തരം പകർച്ചവ്യാധികൾ കൂടി വന്നാല്‍ അത് താങ്ങാവുന്നതിലപ്പുറമായിരിക്കും. ലോക്ക് ഡൗണ്‍ കാലം വീടുകളിൽ ഇരിക്കുമ്പോൾ വ്യക്തി ശുചിത്വവും, പരിസര ശുചിതവും കർശനമായി പാലിക്കേണ്ടതുണ്ട്. കൂടാതെ കൊതുക് ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും , ആഴിച്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കണമെന്നും , മുഴുവൻ വീട്ടുക്കാരും ജാഗ്രത പുലർത്തണമെന്നും പഞ്ചായത്ത് തല കോവിഡ് അവലോകന യോഗത്തിന് ശേഷം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ആർ പ്രസാദൻ , മെഡിക്കൽ ഓഫീസർ ഡോ: ദീപ്തി രാജു , ഹെൽത്ത് ഇൻസ്പെക്ടർ ഹാരിസ് പറച്ചിക്കോടൻ എന്നിവർ സംയുക്തമായി നാട്ടുകാരോട് അഭ്യാർത്ഥിച്ചു. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ആശ പ്രവർത്തകർ , ആരോഗ്യ സേന എന്നിവരുടെ സഹകരണത്തോടെ സാമൂഹിക , ശാരീരിക അകലം പാലിച്ചുകൊണ്ട് തന്നെ കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങളും , വീട്ടുകാർക്കുള്ള ബോധവൽക്കരണ സന്ദേശം നൽകുന്ന പ്രവർത്തിക്കും ആരംഭം കുറിച്ചിട്ടുണ്ട്. 2368 വിടുകൾ കയറി 1431 ഉറവിടം കണ്ടെത്തി നശിപ്പിച്ചു ഈ പ്രവർത്തനങ്ങൾ തുടർന്നുള്ള ദിവസങ്ങളിലും ഉണ്ടായിരിക്കുമെന്നും പഞ്ചായത്ത് ആരോഗ്യ വിഭാഗം അറിയിച്ചു. പരിപാടികൾക്ക് ജെ എച്ച് ഐമാരായ ഷോഗൻ ബാബു , പി.രാജീവൻ , എം.സുനിൽ, ജെ പി എച്ച് എൻമാരായ എ.നിർമ്മല, കെ.റിനി മോൾ, വി.ധന്യ, ഫസീല കരീം , ആഷിന മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Comments are closed.