1470-490

ജോലിയിൽ പ്രവേശിക്കാനുള്ള തിയതി നീട്ടി

കോവിഡ് 19 ന്റെ സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയതിനാൽ ലോക്ക് ഡൗൺ കാലയളവിലോ, അതിനും ഒരു മാസം മുമ്പോ പി.എസ്.സിയിൽ നിന്ന് അഡൈ്വസ് മെമ്മോ ലഭിച്ച് നിയമനാധികാരിയിൽ നിന്ന് നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാനത്തെ ലോക്ക്ഡൗൺ കാലാവധി അവസാനിക്കുന്നതുവരെ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള സമയപരിധി നീട്ടി ഉത്തരവായി.  ജോലിയിൽ പ്രവേശിക്കാനായി സമയം ദീർഘിപ്പിച്ച് നൽകി കാലാവധി കഴിഞ്ഞവർക്കും ഉത്തരവ് ബാധകമാണ്.

Comments are closed.