1470-490

ഗുണ്ടാ സംഘാംഗങ്ങൾ ഏറ്റുമുട്ടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

കുന്നംകുളം : മരത്തംകോട് ഏ.കെ.ജി. നഗർ റോഡിൽ വെച്ച് ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ രണ്ട് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കുറുമ്പൂർ  പാലമഠത്തിൽ  വീട്ടിൽ പ്രഭാകരൻ മകൻ  പ്രശാന്ത് എന്ന ചിന്നമണി (30) കല്ലായിൽ ചന്ദ്രൻ മകൻ വിജീഷ് (25) എന്നിവരെയാണ് കുന്നംകുളം എ.സി.പി.ടി.എസ്. സിനോജിന്റെ നിർദ്ദേശപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രശാന്തിനെ ഭീഷണിപ്പെടുത്തുകയും വാഹനം ഇടിപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് വിജീഷിനെയും,  എ.കെ.ജി. റോഡിൽ വെച്ച് വിജീഷിനെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി മാരകായുധമുപയോഗിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ്  പ്രശാന്തിനെയും അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.എരുമപ്പെട്ടി, കുന്നംകുളം എന്നീ പോലീസ് സ്റ്റേഷനുകളിൽ  നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. കഴിഞ്ഞ ഫെബ്രുവരി നാലാം തീയ്യതി  ചൊവന്നുർ കല്ലഴി ഉത്സവ ദിവസം  ക്ഷേത്രത്തിനു സമീപമുള്ള റോഡിൽ വെച്ച് വിജീഷും സുഹൃത്തുക്കളും ചേർന്ന് പ്രശാന്തിന്റെ സുഹൃത്തുക്കളെ വധിക്കാൻ ശ്രമിക്കുകയും തുടർന്ന് വീടാക്രമിച്ചു നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ കോടതിയിൽ നിന്നും ലഭിച്ച ജാമ്യത്തിൽ കഴിയവെയാണ് വീണ്ടും ആക്രമണം നടത്തിയത്. കഴിഞ്ഞ ജനുവരി ഒന്നാം തീയ്യതി പുലർച്ചെ വിജേഷിന്റെ സുഹൃത്തിന്റെ വീടാക്രമിച്ചു  നാശനഷ്ട്ടങ്ങൾ വരുത്തിയതിനും  അമ്മയോട് അപമര്യാദയായി പെരുമാറിയതിനും  രജിസ്റ്റർ ചെയ്ത കേസിൽ പ്രശാന്തും  സുഹൃത്തുക്കളും ജാമ്യത്തിലിറങ്ങിയതും അടുത്ത ദിവസത്തിലാണ്. ജാമ്യത്തിൽ ഇറങ്ങിയത്.  സബ്ബ് ഇൻസ്പെക്ടർമാരായ ഇ. ബാബു, എം.വി.ജോർജ്,   എ.എസ്.ഐമാരായ തോമസ്, ഗോകുലൻ, സി.പി. ഒ. സന്ദീപ് എന്നിവരും പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു.

Comments are closed.