1470-490

കോവിഡ്: ചൈനയിൽ നിന്നുള്ള പുതിയ പഠനം – ആശങ്കകളേറുന്നു.

ചൈനയിൽ കോവിഡ് രോഗം സംബന്ധിച്ച് പുതിയ റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ ഇന്ത്യയടക്കം മറ്റു രാജ്യങ്ങളിൽ ആശങ്ക പടരുന്നു’ രോഗം
സ്ഥിരീകരിച്ചവരിൽ 44 ശതമാനം പേർക്കും രോഗം പകർന്നത് രോഗലക്ഷണമില്ലാത്തവരിൽ നിന്നെന്നാണ് പഠനം. രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മൂന്ന് ദിവസം മുമ്പുതന്നെ മറ്റ് ആളുകളിലേക്ക് വൈറസ് പകരുമെന്ന് നേച്ചർ മെഡിസിനിൽ 15ന്  പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

രോഗലക്ഷണമില്ലാത്തവരിൽനിന്ന് കോവിഡ് ബാധിച്ചവർ സിംഗപൂരിലും ടിയാൻജിൻ എന്നിവിടങ്ങളിൽ യഥാക്രമം 48, 62 ശതമാനവുമാണ്. ഗ്വാങ്ഷു മെഡിക്കൽ സർവകലാശാലയും ലോക ആരോഗ്യ സംഘടനയും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രോഗലക്ഷണമുള്ളവരിൽ മാത്രം പരിശോധന നടത്തുന്ന നിലവിലെ രീതി ഇന്ത്യ പരിഷ്ക്കരിക്കണമെന്ന് വ്യക്തമാക്കുന്ന പഠനമാണിത്.

നിലവിൽ രാജ്യത്ത്, 14 ദിവസത്തിനുമുമ്പ് വിദേശയാത്ര നടത്തിയവരേയും രോഗികളുമായി ബന്ധപ്പെട്ടവരിൽ രോഗലക്ഷണമുള്ളവരേയുമാണ് പരിശോധിക്കുന്നത്. രോഗലക്ഷണമുള്ള ആരോഗ്യ പ്രവർത്തകർ, കടുത്ത ശ്വാസകോശ രോഗമുള്ളവർ, ഹോട്ട്സ്പോട്ടുകളിലുള്ള രോഗലക്ഷണം പ്രകടിപ്പിക്കുന്നവർ, വിദേശയാത്രയ്ക്കുശേഷം അഞ്ചു മുതൽ 14വരെ ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവരെയും പരിശോധിക്കുന്നുണ്ട്.

കടുത്ത ശ്വാസകോശ രോഗമുള്ള 5911 പേരിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്‌ നടത്തിയ പരിശോധനയിൽ 104 പേർക്ക് കോവിഡ് കണ്ടെത്തി. രോഗലക്ഷമില്ലാത്തവരിൽ നിന്ന് രോഗം പകരുന്നത് പരിമിതമാണെന്നും നിലവിലെ പരിശോധന മാനദണ്ഡം പരിഷ്ക്കരിക്കേണ്ടതില്ലെന്നുമാണ് ആരോഗ്യ മേഖല ഉദ്യോഗസ്ഥരുടെ നിലപാട്.

Comments are closed.