1470-490

കോവിഡ്: ഒമാനില്‍ മലയാളി ഡോക്ടര്‍ മരിച്ചു

മസകത്ത്> കൊറോണവൈറസ് ബാധിച്ച് ഒമാനില്‍ മലയാളി ഡോക്ടര്‍ മരിച്ചു. റോയല്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കോട്ടയം ചങ്ങനാശേരി പെരുന്ന സ്വദേശി രാജേന്ദ്രന്‍ നായരാണ്(76)മരിച്ചത്.
ഇതോടെ ഒമാനില്‍ കൊറോണവൈറസ് ബാധിച്ചുള്ള മരണം ആറായി.

കൊറോണവൈറസ് ലക്ഷണങ്ങളെ തുടര്‍ന്ന് അല്‍ നഹ്ദ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തെ പിന്നീട് റോയല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.വല്‍സലാ നായരാണ് ഭാര്യ. രണ്ട് ആണ്‍മക്കളുണ്ട്. ഇരുവരും ഡോക്ടര്‍മാര്‍.ഗള്‍ഫില്‍ ആദ്യമായാണ് ഒരു ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. മൃതദേഹം ഒമാനില്‍ തന്നെ സംസ്‌കരിക്കുമെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

Comments are closed.