കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഒരാള്‍ കൂടി രോഗമുക്തനായി

രോഗം ഭേദമായത് ചമ്മാട് സ്വദേശിയായ 33 കാരന്; ഇയാളുള്‍പ്പടെ രണ്ട് പേര് ഇന്ന് (ഏപ്രില്‍ 18) ആശുപത്രി വിടും
കോവിഡ് ബാധിച്ച് വിദഗ്ധ ചികിത്സയ്ക്കു ശേഷം ഒരാള്‍ കൂടി ജില്ലയില്‍ രോഗമുക്തനായി. ചെമ്മാട് ബൈപ്പാസ് റോഡ് സ്വദേശി 33 കാരനാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇയാളും കഴിഞ്ഞ ദിവസം രോഗം ഭേദമായ കോഴിച്ചെന വാളക്കുളം സ്വദേശിയായ 48 കാരനും ഇന്ന് (ഏപ്രില്‍ 18) മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും.
ഏപ്രില്‍ ആറിനാണ് ചെമ്മാട് സ്വദേശിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയതായിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു. രോഗമുക്തരായെങ്കിലും വീട്ടില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയിലിപ്പോള്‍ ഏഴ് പേരാണ് കോവിഡ് ബാധിതരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ഇന്ന് (ഏപ്രില്‍ 18) വീട്ടിലേക്ക് മടങ്ങുന്നവരെ കൂടാതെ കീഴാറ്റൂര്‍ പൂന്താനം സ്വദേശിയായ 85 കാരന് രോഗമുക്തനായി ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
Comments are closed.