1470-490

ജീവകാരുണ്യ പ്രവർത്തനത്തിന്റെ വഴിയിൽ സധൈര്യം ചെറുവാഞ്ചേരിയിലേക്ക്

ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി.സാജു ജീവൻ രക്ഷ മരുന്നുകൾ കൈമാറുന്നു.

രഘുനാഥ്. സി പി.

കുറ്റ്യാടി :- ചെറുവാഞ്ചേരിയിലേക്കായിരുന്നു യാത്ര കേരളത്തിൽ തന്നെ ഏറ്റവും കൊറോണ ബാധിതരുള്ള വീട്ടിലേക്ക്. പാനൂരിൽ നിന്നും യാത്ര തുടങ്ങുമ്പോൾ അടച്ചുകെട്ടിയ റോഡിൻ്റെ ചിത്രം മുന്നിൽ തെളിഞ്ഞു കിടന്നു. എത്രയോ തവണ കടന്നു പോയ പാത വഴി. എന്നാലും ഈ യാത്രയിൽ ഏതോ അപരിചിതവികാരം മനസ്സിൽ വളർന്നു. കോവിഡ് ഭീഷണിയിൽ അതിർത്തികൾ പൂർണ്ണമായും അടച്ചിടുകയും ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങരുത് എന്ന കർശന നിർദ്ദേശം മൂലം മരുന്ന് ലഭിക്കാതെ വന്നവർക്ക് മരുന്നെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. സഹപ്രവർത്തൻ റോബർട്ട് വെള്ളാം വെള്ളിയും വിനു പാറായിയും പന്ത്രണ്ടോളം പേർക്കുള്ള മരുന്നുകളുമായി ചെറുവാഞ്ചേരി ടൗണിൽ എത്തിയപ്പോൾ പൂർണ്ണ നിശബ്ദത. ആവശ്യമുള്ള മരുന്നുകൾ കൈമാറി തിരിച്ച് നാട്ടിലേക്ക്.
ഏറണാകുളത്ത് നിന്നും മൂന്ന് കിഡ്നി രോഗികൾക്കുള്ള മരുന്നുകൾ ഇന്ന് എത്തിച്ച് നൽകി.കോഴിക്കോട്, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിൽ നിന്ന് മരുന്നുകൾ എത്തിച്ച് നൽകി.
ഇന്ന് മൊത്തം 67 പേർക്ക് മരുന്നുകൾ വീടുകളിൽ എത്തിച്ച് നൽകി.
ഏറണാകുളത്ത് നിന്ന് ഷെരീഫ്, ഫയർഫോഴ്സ് സേനാ വിഭാഗം, കോഴിക്കോട് നിന്നും ഷെഹിൻ, ഷമീർ, ഇസ്ഹാഖ് കുറ്റ്യാടി, സുബിൻ മടപ്പള്ളി,, കുഞ്ഞിപ്പള്ളിയിൽ നിന്നും പി.കെ.കോയ, ബജിത്ത് കരിയാട്, അശ്വിൻ കടവത്തൂർ, ഷിനോജ്.പി.കെ, ഷിബിൻ ലാൽ, മജേഷ് ചെറുവാഞ്ചേരി, എന്നിവർ സഹായിച്ചു.
പാനൂർ നീതി മെഡിക്കൽ സ്റ്റോർ – യൂത്ത് കോൺഗ്രസ്സ് ടീം അംഗങ്ങളായ വിജേഷ്.കെ.കെ, ജോഷിൻ.കെ.പി, ഷിനോദ്.പി, വൈഷ്ണവ്.കെ, ഐശ്വര്യ റാം, നിധിന .പി, വിമ്യ എന്നിവർ സജീവമായി മുന്നിലുണ്ടായിരുന്നു.

Comments are closed.