1470-490

കള്ളപ്പണം: തബ് ലീഗ് നേതാവിനെതിരെ കേസ്

കള്ളപ്പണം വെളുപ്പിച്ചതിന് തബ്ലീഗ് ജമാഅത്ത് നേതാവിനെതിരെ കേസ്. ജമാഅത്ത് നേതാവായ മൗലാന സഅദ് കാന്തലവിക്ക് എതിരെയാണ് കേസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മൗലാന സഅദ് കാന്തലവിക്കും ജമാഅത്തുമായി ബന്ധമുള്ള ട്രസ്റ്റിനുമെതിരായ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) പ്രകാരമാണ് കേസ്. ഇക്കാര്യം വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നിസാമുദ്ദീൻ സംഭവവുമായി ബന്ധപ്പെട്ട് ക്വാറന്റീനിലായ മൗലാന സഅദിന് ഇഡി ഉടൻ സമൻസ് അയക്കുമെന്നും റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച ഇദ്ദേഹത്തിന്റെ ക്വാറന്റീൻ കാലാവധി അവസാനിക്കുന്നതോടെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി തബ്‌ലീഗ് ജമാഅത്ത് സംഘടനയും അതിന്റെ ഭാരവാഹികളും നടത്തിയ ധനകാര്യ ഇടപാടുകളും വിദേശ ഫണ്ട് സംബന്ധിച്ച വിവരങ്ങളുമാണ് ഏജൻസി അന്വേഷണത്തിലുള്ളത്. ബാങ്കുകളിൽ നിന്നും സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നും അധനികൃത ഇടപാട് സംബന്ധിച്ച വിവിധ രേഖകൾ ഇഡി അധികൃതർക്ക് ലഭിച്ചതായാണ് വിവരം. വിദേശ- ആഭ്യന്തര സ്രോതസുകളിൽ നിന്ന് സംഘടനക്ക് ലഭിച്ച സംഭാവനകളും ഏജൻസി പരിശോധിക്കുന്നുണ്ട്.

Comments are closed.