ആയുർവേദ പ്രതിരോധ കിറ്റ് -ഹോമിയോ ഇമ്മ്യൂൺ ബുസ്റ്റർ മരുന്നു വിതരണത്തിന് തുടക്കമായി

നരിക്കുനി: -.. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള ആയുർവേദ മരുന്നു കിറ്റുകളുടെ വിതരണം ചേളന്നൂർ ആയുർവേദ ആശുപത്രിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.വത്സലനിർവ്വഹിച്ചു, വാർഡ് മെമ്പർ V Mഷാ നി’ ,ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: കെ.മുഹമ്മദ് മുസ്തഫ ,എന്നിവർ സംബന്ധിച്ചു, വയോജനങ്ങൾ’ശ്വാസകോശ രോഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് മുൻഗണന നൽകി രോഗികളെ പരിശോധിച്ച് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മരുന്നുകളാണ് നൽകുന്നത് ,കൂടാതെ ചേളന്നൂർ ഹോമിയേ ഡിസ്പെൻസറിയിൽ വെച്ച് ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ കുടുംബങ്ങൾക്ക് നൽകി തുടങ്ങി ,ആശാ വർക്കർ, പോലിസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കും നൽകുമെന്നും ഹോമിയോ മെഡിക്കർ ഓഫീസർ ഡോ.. ഭാഗ്യശ്രീ കെ.പി പറഞ്ഞു,
Comments are closed.