1470-490

ഗോഡൗണിലേക്ക് കൊണ്ടുവന്ന ലോറിയില്‍ നിന്ന് മദ്യം മോഷണം

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണിലേക്ക് കൊണ്ടുവന്ന ലോറിയില്‍ നിന്ന്
അഞ്ച് കെയ്‌സ് മദ്യം മോഷണം.

തിരുവനന്തപുരം ആറ്റിങ്ങല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഗോഡൗണിലേക്ക് കൊണ്ടുവന്ന മദ്യമാണ് മോഷണം പോയത്. ലോറിയുടെ ടാര്‍പോളിന്‍ കുത്തിക്കീറിയാണ് മദ്യം മോഷ്ടിച്ചത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനെ തുടര്‍ന്ന് മാമം പെട്രോള്‍ പമ്ബിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ലോറികളില്‍ ഒന്നിലാണ് മോഷണം നടന്നത്. ലോറി ജീവനക്കാര്‍ ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കി.

Comments are closed.