1470-490

ഷാജിക്കെതിരെ പ്രതികാര നടപടിയോ? വസ്തുത ഇതാണ്

കെ.എം ഷാജിക്കെതിരെയുള്ളത് പ്രതികാര നടപടിയാണോ എന്ന ചോദ്യമാണു യരുന്നത് ‘ പ്രതികാര നടപടിയെന്ന് മുസ്ലീം ലീഗും കുഞ്ഞാലിക്കുട്ടിയും ഷാജിയും ആരോപിക്കുന്നു ‘ എന്നാൽ
കേസ്‌ നടപടികൾ കഴിഞ്ഞ കുറേ നാളുകളായി നടന്നുവരികയായിരുന്നു എന്നതാണ് വസ്തുത. കേസ്‌ രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തുന്നതിന്‌ അനുമതി തേടി 05/10/2018 ൽ വിജിലൻസ്‌ ആൻഡ്‌ ആന്റി കറപ്‌ഷൻ ബ്യൂറോ ഡയറക്‌ടർ സർക്കാരിന്‌ കത്ത്‌ നൽകി. 19/11/2019 ലാണ്‌ നിയമസഭാ സെക്രട്ടറിക്ക്‌ കേസ്‌ എടുക്കാൻ അനുമതി തേടിക്കൊണ്ടുള്ള വിജിലൻസിന്റെ കത്ത്‌ ലഭിക്കുന്നത്‌. 13/03/2020 ൽ സ്‌പീക്കറുടെ അനുമതി കിട്ടി. 16/03/2020 ൽ നിയമസഭാ സെക്രട്ടറിയുടെ അനുമതിയും ലഭിച്ചു. ഇതിന്‌ കൃത്യം ഒരുമാസത്തിന്‌ ശേഷമാണ്‌ വിജിലൻസ്‌ അന്വേഷണത്തിന്‌ സർക്കാർ അനുമതി നൽകിയത്‌.

മുസ്ലീം ലീഗിന്റെ അഴീക്കോട് പഞ്ചായത്ത് കമ്മിറ്റിയാണ് ഷാജിക്കെതിരെ ആദ്യം പരാതി നൽകിയത്. കേസിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ തുടർ അന്വേഷണത്തിന് അനുമതി നൽകിയത്. കണ്ണൂരിലെ അഴീക്കോട് ഹയർ സെക്കന്ററി സ്‌കൂളിന് 2014ൽ പ്ലസ് ടു അനുവദിച്ചു. 25 ലക്ഷം രൂപ അഴീക്കോട് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫീസ് നിർമാണത്തിന് നൽകണമെന്നായിരുന്നു ലീഗ് പഞ്ചായത്ത് കമ്മിറ്റിയും സ്‌കൂൾ മാനേജ്‌മെന്റും തമ്മിൽ ഉണ്ടാക്കിയ ധാരണ.

2017ൽ ജൂൺ മാസം ചേർന്ന സ്‌കൂൾ മാനേജ്‌മെന്റിന്റെ ജനറൽ ബോഡിയിൽ അവതരിപ്പിച്ച വരവ് ചിലവ് കണക്കിൽ ലീഗ് നേതൃത്വം 25 ലക്ഷം രൂപ കൈപ്പറ്റിയതായി എഴുതിവെച്ചിരുന്നു. എന്നാൽ തങ്ങൾ പണം വാങ്ങിയില്ലെന്നും, വാങ്ങാത്ത പണം തങ്ങളുടെ പേരിൽ എഴുതിവെച്ചത് ശരിയായില്ലെന്നും ലീഗ് നേതൃത്വം ആരോപിച്ചു. എന്നാൽ പണം വാങ്ങിയത് ലീഗ് എംഎൽഎ ആയ കെ എം ഷാജിയാണെന്ന് സ്‌കൂൾ മാനേ്ജ്‌മെന്റ് വ്യക്തമാക്കി

അതേത്തുടർന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി ജില്ലാ കമ്മിറ്റിക്കും പിന്നീട് സംസ്ഥാന കമ്മിറ്റിക്കും ഷാജിക്കെതിരെ പരാതി നൽകിയില്ല. എന്നാൽ ആഭ്യന്തര അന്വേഷണം എവിടെയും എത്തിയില്ല. എന്നാൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ 2017ൽ ഷാജിക്കെതിരെ പരാതി നൽകി. ഈ പരാതിയിന്മേലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612