1470-490

നിർമ്മാണം പൂർത്തിയാകാത്ത വീട്ടിൽ നിന്നും 23 ലിറ്റർ വിദേശ മദ്യം പിടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

നിർമ്മാണം പൂർത്തിയാകാത്ത വീട്ടിൽ നിന്നും 23 ലിറ്റർ വിദേശ മദ്യം പിടിച്ച കേസിൽ ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.  തെക്കെപുറം,  കണ്ടമ്പുള്ളി വീട്ടിൽ ദിവേഷാണ് (32) അറസ്റ്റിലായത്.തെക്കെപുറത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിനുള്ളിൽ നിന്നും 23 ലിറ്റർ വിദേശ മദ്യം പിടികൂടിയ സംഭവത്തിലാണ് അറസ്റ്റ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമ്പൂർണ  ലോക്ക് ഡൗൺ പ്രഖ്യാപ്പിച്ചതിനെ   തുടർന്ന്  വ്യാജവാറ്റും അനധികൃത മദ്യവില്പനയും വ്യാപകമായതോടെ പോലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷു ദിനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു നിർമ്മാണത്തിലുള്ള വീടിനുള്ളിൽ നിന്ന് മദ്യ ശേഖരം കണ്ടെത്തിയത്. തൃശൂർ ജില്ലാ  സിറ്റി പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുന്നംകുളം അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്.സിനോജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി..സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്തത്.

Comments are closed.