1470-490

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പച്ചക്കറി – പലവ്യജ്ഞന കിറ്റുകളുടെ വിതരണം നടത്തി.

ചൂണ്ടൽ പഞ്ചായത്തിൽ പതിനാലാം വാർഡിലെ    യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പച്ചക്കറി – പലവ്യജ്ഞന കിറ്റുകളുടെ ആദ്യ ഘട്ട വിതരണം നടത്തി. കോവിടഡ് 19ന്റെ പശ്ചാത്തലത്തിൽ പഞ്ചായത്ത് തലത്തിൽ റേഷൻ കട വഴി വിതരണം ചെയ്യേണ്ട ഭക്ഷ്യ ധാന്യ കിറ്റുകൾ പൂർണ്ണമായും ഇതുവരെ വിതരണം ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസിന്റെയും, യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകർ ചേർന്ന് കിറ്റുകളുടെ വിതരണം നടത്തിയത്. വാർഡ് പരിധിക്കുള്ളിൽ നിന്നു  തന്നെ ശേഖരിച്ച ജൈവ പച്ചക്കറികളും വാർഡിലെ സുമനസ്സുകളുടെ സഹായത്തോടെ വാങ്ങിയ പലചരക്ക് സാധനങ്ങളുമാണ് കിറ്റുകളാക്കി വിതരണം ചെയ്തത്.  മുപ്പതോളം കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കിറ്റുകൾ എത്തിച്ചു നൽകിയത്.കോൺഗ്രസ് മണ്ഡലം ഉപാധ്യക്ഷൻ സി.ടി.ജെയിംസ് കിറ്റ് വിതരണം ഉൽഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണലൂർ നിയോജകമണ്ഡലം മുൻ പ്രസിഡന്റ് മുബാറക് കേച്ചേരി, കോൺഗ്രസ്‌  മണ്ഡലം പ്രസിഡൻറ് എ.എം.ജമാൽ, മണ്ഡലം വൈസ് പ്രസിഡന്റ്  സാഗർ സലീം, വാർഡ് മെമ്പർ യു.വി.ജമാൽ, ബൂത്ത് പ്രസിഡൻറ് പി.അബൂബക്കർ,  വാർഡ് പ്രസിഡൻറ് യു.പി..റഫീക്, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് നജീബ് നാലകത്ത്, മുസ്തഫ കേച്ചേരി, സാദിഖ് നാലകത്ത്, മുഹമ്മദ് മുസ്തഫ എന്നിവർ നേതൃത്വം നൽകി.

Comments are closed.