1470-490

വയനാട് ജില്ലയില്‍ 758 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി


     കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ 758 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 8787 ആയി. കോവിഡ് 19 സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പെടെ 5 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.  ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 250 ആളുകളുടെ സാമ്പിളുകളില്‍ 229 എണ്ണത്തിന്റെ ഫലം ലഭിച്ചു. പരിശോധനയ്ക്ക് അയച്ച  20 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.  ജില്ലയിലെ 14 ചെക്ക്  പോസ്റ്റുകളില്‍ 1489 വാഹനങ്ങളിലായി എത്തിയ 2196 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. കമ്മ്യൂണിറ്റി കിച്ചന്‍ വഴി 1081 പേര്‍ക്ക് സൗജന്യമായി  ഭക്ഷണം നല്‍കി.  

Comments are closed.