1470-490

വെന്റിലേറ്റര്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതി


         കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്‍പ്പറ്റ ജനറല്‍ ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ വെന്റിലേറ്റര്‍ സ്ഥാപിക്കുന്നതിന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവിടുന്നതിന് ഭരണാനുമതി ലഭിച്ചു.
        സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയ്ക്ക് എ.എല്‍.എസ് വെന്റിലേറ്റര്‍, ഐ.സി.യു ആംബുലന്‍സ്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവിടുന്നതിന് ഭരണാനുമതി ലഭിച്ചു.

Comments are closed.