1470-490

സാമ്പത്തിക പ്രതിസന്ധി തീർക്കാൻ ക്ഷേത്ര സ്വർണ്ണ നിധി പിടിച്ചെടുത്താൽ മതി

കോവിഡ്-19 ദുരന്തം നേരിടാൻ 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതാണ് കേരള സർക്കാർ. കേന്ദ്രം 15000 കോടി മാത്രമാണ് നേരത്തെ പ്രഖ്യാപിച്ചത്. കൊറോണ നേരിടാൻ സർക്കാർ നിയമാനുസൃതമായി മാതൃകാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശമ്പളവിതരണത്തിൽ നിയന്ത്രണം വേണ്ടി വരുമെന്നും സാലറി ചാലഞ്ച് നടപ്പാക്കേണ്ടി 5 ധനമന്ത്രി ജീവനക്കാരുടെ ശമ്പളത്തിൽ കണ്ണുവെക്കുന്നത്. ജീവനക്കാർ മാത്രമല്ല, സ്ഥിര വരുമാനക്കാർ, ഒരു മാസം ഒരു ലക്ഷം രൂപയിൽ കവിഞ്ഞു വരുമാനമുള്ള വ്യവസായികൾ, വ്യാപാരികൾ, കോൺട്രാക്ടർമാർ, ഫ്ലാറ്റുടമകൾ, വൻകിട കെട്ടിട ഉടമകൾ, വിദ്യാഭ്യാസ സ്ഥാപന ഉടമകൾ, പെട്രോൾ പമ്പ് ഉടമകൾ – എന്നിവരിൽ നിന്ന് ഒരു നിശ്ചിത തുക നിർബന്ധമായും സർക്കാർ ആവശ്യപ്പെടണം.

 1. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മാർത്താണ്ഡവർമ്മ രാജാവിന്റെ കാലത്തും അതിനു മുൻപും ഒളിപ്പിച്ചു സുക്ഷിച്ച ലക്ഷക്കണക്കിന് കോടി രൂപയിലധികം മൂല്യമുള്ള സ്വർണ്ണ നിക്ഷേപം, നിഷ്ക്രിയ സമ്പത്തായി ഇന്നും രഹസ്യ അറകളിൽ തന്നെ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ ഫണ്ട്‌ ഭക്തൻമാരുടെ കാണിക്കയല്ല 95 ശതമാനവും എന്നതിന് രാജാവ് നൽകിയ തൃപ്പടിദാനം രേഖകൾ തന്നെ തെളിവാണ്. അതുകൊണ്ട് തന്നെ ആ വൻ നിധി പൊതുജന സേവനത്തിന് ഉപയോഗിക്കുവാൻ ദേവസ്വവും സർക്കാരും സുപ്രീം കോടതിയും മൗലീകാവകാശമായ ആർട്ടിക്കിൾ 21 പ്രകാരം ബാധ്യസ്ഥമാണ്.
 2. ശ്രീ പദമനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ നിധികളുടെ ഒരു ഇൻവെന്ററി തയാറാക്കാൻ സുപ്രീംകോടതി അമിക്കസ്കൂറിക്ക് നിർദേശം നൽകിയത് അനുസരിച്ചു 29/10/2012 ന് ഒരു വിശദ റിപ്പോർട്ട്‌ സുപ്രീംകോടതിക്ക് നലകിയിട്ടുണ്ട്. അത് ഔപചാരികമായി പ്രസിദ്ധീകരിച്ചിട്ടില്ല എങ്കിലും ടി. വി – പത്ര മാധ്യമങ്ങൾ കുറെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

A. രഹസ്യ അറ – E യിൽ നിന്നും F ൽ നിന്നും 40 ഗ്രൂപ്പ്‌ അമൂല്യ വസ്തുക്കൾ കിട്ടി.
B. രഹസ്യ അറ – C, അറ – D എന്നിവയിൽ നിന്നുമായി 1469 കൂട്ടം അമൂല്യ നിധികൾ കിട്ടി,
C. രഹസ്യ അറ – A യിൽ നിന്ന് മാത്രം 102 ലക്ഷം കൂട്ടം അമൂല്യ നിധികൾ കണ്ടെത്തി.

മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്ന 17 ഇനങ്ങളുടെ ലിസ്റ്റ് ഓരോന്നിന്റെയും മൂല്യം വ്യക്തമാക്കുന്നുണ്ട്. അതിൽ ചിലത് നോക്കൂ:

 1. 4 അടി ഉയരവും 3 അടി വീതിയുമുള്ള മഹാവിഷ്ണുവിന്റെ ഒരു ശുദ്ധ ഖര സ്വർണബിംബം രത്നങ്ങളും വൈരക്കലുകളും പതിച്ചത് കണ്ടെത്തി.
 2. 18 അടി ഉയരമുള്ള ദേവബിംബം സ്ഥാപിക്കാനുള്ള ഒരു ശുദ്ധ ഖര സ്വർണ്ണ സിംഹാസനം, നൂറുകണക്കിന് രത്നങ്ങളും വൈരക്കലുകളും പതിച്ചത് കണ്ടെത്തി.
 3. ദേവ വിഗ്രഹത്തെ ധരിപ്പിക്കാനുള്ള, ആഘോഷവേളയിൽ ഉപയോഗിക്കുന്ന 16 പാർട്ട്‌ സ്വർണ്ണ അങ്കി 30 കിലോഗ്രാം തൂക്കമുള്ളത് കണ്ടെത്തി.
 4. 18 അടി നീളമുള്ള ശുദ്ധ സ്വർണ ചെയിനും കൂടെ ആയിരക്കണക്കിന് സ്വർണ്ണ ചെയിനുകളും കണ്ടെത്തി.
 5. 500 കിലോഗ്രാം തൂക്കമുള്ള ശുദ്ധ സ്വർണത്തിന്റെ ഒരു നെൽക്കതിർ കറ്റ കണ്ടെത്തി.
 6. നിരവധി സഞ്ചികൾ നിറയെ സ്വര്ണകലാരൂപങ്ങൾ നെക്കലെസ്, രത്നങ്ങൾ, റുബീസ്, സ്വർണ്ണകിരീടങ്ങൾ, ഇന്ദ്രനീല കല്ലുകൾ, മറ്റു അമൂല്യ ലോഹങ്ങൾ എന്നിവ സംഭരിച്ചത് കണ്ടെത്തി. (ഇതുപോലെ 17 ഇനങ്ങൾ കണ്ടു, ഇവിടെ വിസ്തരിക്കുന്നില്ല)

A, B, C, D, E, F അറകൾക്ക് പുറമെ G, h എന്നീ രണ്ട് രഹസ്യ അറകളും കണ്ടെത്തിയിട്ടുണ്ട്. B – അറ തിരുവിതാംകൂർ രാജ കുടുംബം തടഞ്ഞത് മൂലം തുറക്കാനായിട്ടില്ല.

ലോകത്തിൽ കണ്ടെത്തിയ നിധി ശേഖരങ്ങളിൽ ഏറ്റവും വലുത് ശ്രീ പദമനാഭസ്വാമി ക്ഷേത്രത്തിലെതാണത്രേ !

ഈ ഭീമാകാര സമ്പത്ത് നിഷ്ക്രിയമായി ഉപയോഗര ഹിതമാക്കുന്നത് സമ്പദ് വ്യവസ്ഥക്കും, തദ്വാര ജന കോടികൾക്കും വിനാശകരമല്ലേ? ആഗോള തലത്തിൽ ജാതി, മത, വംശ, രാഷ്ട്രീയാതീതമായി കോവിഡ്-ആക്രമണത്തിൽ അകപ്പെടുന്ന മനുഷ്യരെ രക്ഷിക്കാൻ ഈ സമ്പത്ത് ഫലപ്രദമായി, വിവേക പൂർവ്വം വിനിയോഗിക്കേണ്ടത് അനിവാര്യമായ മനുഷ്യാവകാശമല്ലേ. ഭരണഘടനാ വകുപ്പ് 21 പ്രകാരം (ഇത് മൗലീകാവകാശമാണ്) ഏത് സാഹചര്യത്തിലും അന്തസായി ജീവിക്കാനുള്ള അവകാശം ഇന്ത്യൻ പൗരൻമാർക്കുണ്ട്. ഇത് നടപ്പാക്കേണ്ടത് കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളാണ്.

 1. സർക്കാർ മേഖലാ ജീവനക്കാർക്ക് ലോക്ക് ഔട്ടിലും ശമ്പളവും പെൻഷനും കിട്ടും. സ്വകാര്യ മേഖലയിൽ ലോക്ക് ഔട്ടിലും ഉടമകൾ ശമ്പളം/പെൻഷൻ ഓൺലൈനായി നൽകണമെന്ന് പ്രഖ്യാപിക്കാൻ സർക്കാരിന് എന്താണ് തടസ്സം.
 2. ഈ സാഹചര്യത്തിൽ ദുരിതാശ്വാസ നിധിക്കും സാലറി ചലഞ്ചിനും പുറമെ ശ്രീ പദമനാഭസ്വാമി ക്ഷേത്രത്തിലെ നിരവധി ലക്ഷം കോടി രൂപയിൽ അധികമുള്ള അമേയമായ രഹസ്യ നിധിയുടെ 25 ശതമാനമെങ്കിലും കൊറോണ ദുരന്ത പരിഹാരത്തിന് വിനിയോഗിക്കുവാൻ കേരളാ-കേന്ദ്ര സർക്കാരുകൾ ഉടൻ നടപടി സ്വീകരിക്കണം.
 3. വിരാട്പുരുഷന്റെ ആത്മ ബലിയിലൂടെയാണ് പ്രപഞ്ച സൃഷ്ടി നടത്തിയതെന്ന് ഋഗ്വേദം പഠിപ്പിക്കുന്നു
  (X-90) എങ്കിൽ കോവിഡ് 19 നെ സൃഷ്ടിച്ചതും ദൈവമാണല്ലോ. കൊറോണ ഭീകര ദുരന്തം നൃത്തമാടുമ്പോൾ ആരാധനാലയങ്ങളൊട്ടുക്കും അടച്ചിട്ടിരിക്കുകയാണ്. ഭക്ത ജനം തന്നെ ഗേറ്റ് പൂട്ടി ദൈവങ്ങളെ ബഹിഷ്കരിച്ചിരിക്കുകയാണ്. അതിനാൽ ദൈവത്തിന്റെ പാപകർമ്മ പരിഹാരത്തിന് ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഫണ്ട് പരമാവധി വിനിയോഗിക്കുന്നത് ധാർമികമായും ന്യായമാണ്. അതിന്റെ ഗുണം 90-95 ശതമാനവും ഭക്ത ജനങ്ങൾക്ക് തന്നെയാണല്ലോ.
 4. ലോക ചരിത്രത്തിൽ ദൈവങ്ങളെല്ലാം ഇത്രത്തോളം – നൂറുശതമാനവും നിരുദ്ധകണ്ഠരായ ഒരു ചരിത്ര ഘട്ടം ഭൂമി കണ്ടിട്ടില്ല. ആത്മീയ രക്ഷക്കും നാസ്തിക ഭൗതികവാദമേ ആശ്രയിക്കാനുള്ളു എന്നാണ് കൊറോണ നൽകുന്ന പാഠം.

യു.കലാനാഥൻ,

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612