1470-490

മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം


തൃശൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ വലപ്പാട് ഗ്രാമപഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം. ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ എന്നിവയെ പ്രതിരോധിക്കാൻ വലപ്പാട് മൂന്നാം വാർഡിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഉറവിട നശീകരണ സ്‌ക്വാഡ് പ്രവർത്തനങ്ങൾ, കിണർ ക്ലോറിനേഷൻ എന്നിവ ആരംഭിച്ചു.
രണ്ട് പേർ വീതം സ്‌ക്വാഡുകളായാണ് പ്രവർത്തനം. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.തോമസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കൃഷ്ണവേണി പ്രമോദ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ വി.എസ്.രമേഷ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. പഞ്ചായത്തംഗം ഇ.ആർ. തുളസി, പബ്ലിക് ഹെൽത്ത് നഴ്‌സ് സെലീന, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ.ഐ.മുഹമ്മദ് മുജീബ്, സി.പി.നിഷൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരായ എസ്. ഷക്കീല, സി.എസ്. ആതിര,ടി.എസ്. സനീഷ, ആശ വർക്കർമാരായ പി.വി. സീന, കെ.കെ.ശശികല, വി. രാധ,എം.ഡി. എൽസി എന്നിവർ പങ്കെടുത്തു.

Comments are closed.