1470-490

പെരിന്തൽമണ്ണയിൽ വവ്വാലുകൾ കൂട്ടത്തോടെ ചാവുന്നു; ആരോഗ്യ വകുപ്പ് പരിശോധന നടത്തി

പെരിന്തൽമണ്ണ: പട്ടാമ്പി റോഡിലുള്ള പുത്തൂർ ശിവ ക്ഷേത്രത്തിന് അടുത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ആൽമരത്തിൽ കൂട്ടം കൂടുന്ന വവ്വാലുകൾ ചാവുന്ന നഗരസഭയിലെ ആരോഗ്യ വിഭാഗം കണ്ടെത്തി. മൂന്നു വവ്വാലുകളെയാണ് ഇത്തരത്തിൽ കണ്ടെത്തിയത്. തുടർന്ന് വെറ്റിനറി ഡോക്ടർമാർ സ്ഥലത്തെത്തി. വവ്വാലുകളുടെ മരണത്തിൽ അസ്വഭാവികത ഇല്ലെന്നും ഭക്ഷണ ദൗർലഭ്യം ആകാനാണ് സാധ്യതയെന്ന് വെറ്റിനറി സർജൻ ഡോ: കെ മനോജ് പറഞ്ഞു. എങ്കിലും ഒരു വവ്വാലിൻ്റെ സാമ്പിൾ കലക്റ്റ് ചെയ്ത് മലപ്പുറം ജില്ലാ വെറ്റിനറി ഹോസ്പിറ്റലിലേക്കും തുടർന്ന് അവിടെ നിന്ന് പാലക്കാട് റീജ്യണൽ ലാബിലേക്ക് അയക്കും. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ ദിലീപ് കുമാർ, സക്കീർ ഹുസൈൻ, വെറ്റിനറി ഡോക്ടറായ സി.മൃദുല എന്നിവർ പരിശോധനക്ക് എത്തി.

Comments are closed.