1470-490

പാവറട്ടി തീരദേശമേഖലയിലെ പരാമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ദുരിതം മാറുന്നില്ല.

ലോക്ക്ഡൗണില്‍ തൊഴില്‍ ചെയ്യാന്‍ വിലക്കില്ലെങ്കിലും പാവറട്ടി തീരദേശമേഖലയിലെ പരാമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ദുരിതം മാറുന്നില്ല.

പുഴയിലെ മത്സ്യസമ്പത്ത് കുറഞ്ഞതോടെ ആവശ്യത്തിന് മത്സ്യങ്ങള്‍ ലഭിക്കാതെ ഇവര്‍ പട്ടിണിയുടെ വക്കിലാണ്. ചേറ്റുവ മുതല്‍ ചക്കകണ്ടം വരെയുള്ള പുഴയോരങ്ങളില്‍ നിരവധി കുടുംബങ്ങളാണ് പുഴയില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം നയിക്കുന്നത്. പാവറട്ടി പഞ്ചായത്തില്‍ മാത്രം 300ഓളം കുടുബങ്ങള്‍ പുഴയെ ആശ്രയിച്ച് ജീവിക്കുന്നത്. എന്നാല്‍ മാസങ്ങളായി ഇവര്‍ക്ക് മത്സ്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയാണ്. പുഴയുടെ ആഴം കുറഞ്ഞതും, ചെളി നിറഞ്ഞതുമാണ് മത്സ്യസമ്പത്ത് കുറയാന്‍ കാരണം. ചെമ്മീന്‍, കണമ്പ്, പ്രായി, ആണികണ്ണന്‍ എന്നീ മത്സ്യങ്ങളാണ് പുഴയില്‍ നിന്ന് സാധാരണ ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പല മത്സ്യങ്ങളും പുഴയില്‍ കാണാന്‍ പോലും കിട്ടില്ലെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. ലോക്ക് ഡൗണ്‍ ആയി കടല്‍മത്സ്യങ്ങളുടെ വില്‍പന കുറഞ്ഞോടെ ധാരാളം പേരാണ് പുഴമത്സ്യങ്ങല്‍ തേടിയെത്തുന്നത്. പക്ഷെ മത്സ്യലഭ്യത കുറഞ്ഞതാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. പുഴയിലെ ചെളി നീക്കം ചെയ്ത് ആഴം കൂട്ടണമെന്നാവശ്യപ്പെട്ട പല തവണ നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരേയും നടപടിയൊന്നും ആയിട്ടില്ല. ഇതേ ആവശ്യം ഉന്നയിച്ച് എം.പിക്ക് നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

Comments are closed.