1470-490

പഴകിയ മീൻ വിൽക്കുന്നത് ആരോഗ്യവകുപ്പ് തടഞ്ഞു.

കോട്ടക്കൽ:എടരിക്കോട് പഞ്ചായത്തിലെ മമ്മാലി പടിയിൽ പഴകിയ മീൻ വിൽക്കുന്നത് ആരോഗ്യവകുപ്പ് തടഞ്ഞു. ആരോഗ്യവകുപ്പ് സംഘം ഗ്രാമപഞ്ചായത്ത് അംഗം ചേക്കുട്ടിയുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ 15 കിലോ തൂക്കംവരുന്ന അയല, ഫിലോപ്പിയ മത്സ്യങ്ങൾ പഴകിയതും ഉപയോഗയോഗ്യമല്ലാത്ത തായി കണ്ടെത്തി നശിപ്പിച്ചു. നിയമലംഘനം തുടർന്നാൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പുനൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ലൈജു കെ ഐ, ഷംസീർ. എൻ.പി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Comments are closed.