1470-490

പഴകിയ മത്സ്യം നശിപ്പിച്ചു


മതിലകത്ത് ഫിഷ് സ്റ്റാളിൽ നിന്നും 30 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. ചൂര വിഭാഗത്തിൽപെട്ട പഴകിയ മത്സ്യമാണ് നശിപ്പിച്ചത്. അഴീക്കോട് മുതൽ കയ്പമംഗലം വരെയുള്ള മത്സ്യക്കടകളിൽ ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പും ഫിഷറീസ് ഡിപ്പാർട്ട്മെന്റും ഒന്നിച്ച് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ കൃഷ്ണപ്രിയ, ഫിഷറീസ് സബ് ഇൻസ്പെക്ടർമാരായ പി.എം അൻസിൽ, സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.

Comments are closed.