1470-490

മന്ത്രി എം കന്തസ്വാമി രാജ് ഭവനു മുന്നിൽ ധർണ്ണ നടത്തി..

മാഹി:കോവിഡ് 19 രോഗബാധയിൽ ലോക്ഡൗണിലായ പുതുച്ചേരി സംസ്ഥാനത്തുള്ള ജനങ്ങൾക്ക് റേഷനും ഭക്ഷ്യ ധാന്യങ്ങളും സർക്കാർ നൽകാൻ തയ്യാറായിട്ടും, നാല് ദിവസമായിട്ടും, ഗവർണ്ണർക്ക് സമർപ്പിച്ച ഫയലിൽ അനുകൂല നിലപാട് എടുക്കാത്തതിൽ പ്രതിഷേധിച്ച് സിവിൽ സപ്ളൈസ് മന്ത്രി എം കന്തസ്വാമി ധർണ്ണാ സമരവുമായി രംഗത്ത്.
കേന്ദ്രം ചുവപ്പ് കാർഡുടമകൾക്ക് മാത്രമാണ് നിലവിൽ അരിയും മറ്റ് ധാന്യങ്ങളും നൽകിയത്.ദുരിതം അനുഭവിക്കുന്ന കൂട്ടത്തിൽ മറ്റ് കാർഡുടമകളും ഉള്ളത് കൊണ്ട് അവർക്ക് എത്രയും പെട്ടെന്ന് കേന്ദ്ര സർക്കാർ മോഡൽ അരിയും മറ്റ് ധാന്യങ്ങളും നൽകാൻ നാരായണ സ്വാമി സർക്കാർ തയ്യാറാണെന്നുള്ള ഫയൽ സമർപ്പിച്ചിട്ടും, മുഖം തിരിച്ച് നിൽക്കുന്ന ലഫ്:ഗവർണ്ണറുടെ നിലപാട് ദുരിതം അനുഭവിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. അതിനിടെ ഇതേ ആവശ്യമുയർത്തി രണ്ട് എ.ഐ.എ.ഡി.എം.കെ.എം എൽ എ മാർ അസംബ്ലി ഹാളിന് മുന്നിലും ധർണ്ണ നടത്തുന്നുണ്ട്.

Comments are closed.