1470-490

മറ്റം നിത്യ സഹായ മാതാവിന്റെ തീർത്ഥകേന്ദ്രത്തിലെ തിരുന്നാൾ ആഘോഷം ചടങ്ങുകളിലൊതുക്കാൻ തീരുമാനം.

കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപ്പിച്ചതിനെ തുടർന്നാണ് ഈ വർഷത്തെ തിരുന്നാൾ ആഘോഷം ചടങ്ങുകളിൽ ഒതുക്കാനുള്ള തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച്ച നടക്കേണ്ട കൊടിയേറ്റം ഉൾപ്പെടെയുള്ള പരിപാടികൾ റദ്ദാക്കി. വെള്ളിയാഴ്ച്ച രാവിലെ 6.30 ദിവ്യബലിയും നൊവേനയും നടക്കും. തുടർന്ന് ഒമ്പത് ദിവസവും രാവിലെ തിരുന്നാളിന്റെ ഭാഗമായുള്ള ദിവ്യബലിയും നൊവേനയും തീർത്ഥകേന്ദ്രത്തിൽ നടക്കും. തിരുന്നാൾ ദിനങ്ങളായ ഏപ്രിൽ 25, 26 തിയ്യതികളിലും ചടങ്ങുകൾ മാത്രമാണ് നടക്കുക. ഏപ്രിൽ 25 ന് വൈകീട്ട് 6 ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, എന്നിവയ്ക്ക് ശേഷം കൂടുതുറക്കൽ ശുശ്രൂഷയും നടക്കും. തിരുന്നാൾ ദിനമായ ഏപ്രിൽ 26 ന് രാവിലെ 10 ന് ആഘോഷമായ പാട്ടു കുർബ്ബാനയും വചനസന്ദേശവും, ലഭിഞ്ഞും, നൊവേനയും നടക്കും. തിരുന്നാളുമായി ബന്ധപ്പെട്ട് ദേവാലയങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ വിശ്വാസികൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് വികാരി ഫ്രാങ്കോ കവലക്കാട്ട് പറഞ്ഞു. രാജ്യത്ത് നിലനിൽക്കുന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നിയമങ്ങൾ അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും വികാരി വ്യക്തമാക്കി. ദേവാലയത്തിൽ നടക്കുന്ന തിരുന്നാൾ ചടങ്ങുകൾ ഏപ്രിൽ 25,26 തിയ്യതികളിൽ സിസിടിവി പ്രാദേശികം ചാനൽ വഴിയും നവനാൾ തിരുകർമ്മങ്ങൾ വനമാതാ മീഡിയ ക്ലബ്ബ് യൂട്യൂബ് ചാനലിലൂടെയും വിശ്വാസികൾക്ക് കാണാവുന്നതാണ്.

Comments are closed.