1470-490

മലബാറിൽ ആശ്വാസമായി വയനാട്

മലബാറിൽ രക്ഷപ്പെട്ടത് വയനാട് മാത്രം.
കോ​വി​ഡ് ഏ​റെ ബാ​ധി​ക്കാ​ത്ത ജി​ല്ല​യാ​യ വ​യ​നാ​ടി​നെ പ്ര​ശം​സി​ക്കാൻ കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധിയും’ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്.

വ​യ​നാ​ട് ജി​ല്ല എ​ന്‍റെ മ​ണ്ഡ​ല​ത്തി​ലാ​ണെ​ന്ന​തി​ൽ ഞാ​ൻ അ​ഭി​മാ​നി​ക്കു​ന്നു. കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​യ​നാ​ട് മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ത​ന്നെ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ 16 ദി​വ​സ​ത്തി​നി​ടെ ഒ​രു കോ​വി​ഡ് കേ​സ് പോ​ലും വ​യ​നാ​ട്ടി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ജി​ല്ലാ ക​ള​ക്ട​ർ, എ​സ്പി, ഡി​എം​ഒ, ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ​രാ​ണ് ഈ ​നേ​ട്ട​ത്തി​നു പി​ന്നി​ൽ. അ​വ​രു​ടെ ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​നും ക​ഠി​നാ​ധ്വാ​ന​ത്തി​നും എ​ന്‍റെ സ​ല്യൂ​ട്ട് എ​ന്നാ​ണു രാ​ഹു​ൽ ഗാ​ന്ധി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത രാ​ജ്യ​ത്തെ 25 ജി​ല്ല​ക​ളി​ൽ ഒ​ന്നാ​യി വ​യ​നാ​ടും ഇ​ടം പി​ടി​ച്ചി​രു​ന്നു. നി​ല​വി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഒ​രാ​ൾ മാ​ത്ര​മാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

Comments are closed.