1470-490

ലോക്ക് ഡൗൺ കാലം വിജ്ഞാനത്തിന്റെ ഉത്സവ രാവുകളാക്കിയ നവാസ് മൂന്നാം കൈ

ഓൺലൈൻ പ്രശ്നോത്തരിയിൽ ഏർപെട്ടിരിക്കുന്ന നവാസ് മൂന്നാം കൈ

രഘുനാഥ്.സി.പി.

കുറ്റ്യാടി: കൊറോണ ഗൃഹവാസ കാലത്ത് അറിവിന്റെ ആഘോഷമൊരുക്കുകയാണ് മരുതോങ്കര ഗവ: എൽ.പി.സ്കൂളിലെ അധ്യാപകനായ നവാസ് മൂന്നാം കൈ.
അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽ സ്വദേശത്തും വിദേശത്തുമായി ആയിരത്തോളം പേരാണ് ഒരേ സമയം ഇദ്ദേഹം അവതരിപ്പിക്കുന്ന പ്രശ്നോത്തരിയിൽ പങ്കെടുക്കുന്നത്. ടൈം മാനേജ്മെൻറാണ് ഈ മത്സരത്തിൻ്റെ പ്രധാന പ്രത്യേകത. രാത്രി (8.30 മുതൽ 8.50 വരെ) 20 ചോദ്യങ്ങൾക്ക് 20 മിനുറ്റ് സമയം കൊണ്ട് ഉത്തരം അയക്കണം. അദ്ധ്യാപനം പഠനം ഗവേഷണം, ഗ്രന്ഥരചന, വിദ്യാഭ്യാസ പ്രവർത്തനവുമായി കേരളത്തിൽ നിറഞ്ഞ് നിൽക്കുന്ന നവാസ് മൂന്നാം കൈ 20 വർഷത്തിലേറെയായി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മുന്നിലാണ്.2020 ഓൺലൈൻ ക്വിസ് മൽസരത്തിൽ സമൂഹത്തിലെ നാനാതരത്തിലുള്ള വ്യക്തികളും വിദ്യാർത്ഥികളും സജീവമായി പങ്കാളികളായിരിക്കുകയാണ്. കൊറോണ കാലത്ത് വീട്ടിലിരുന്ന് ബോറടിക്കുന്ന മലയാളിക്ക് പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജ്ഞാനം വിരൽ തുമ്പിൽ എത്തിച്ചിരിക്കുന്നു.
അകലെയല്ല ഐ.എ.എസ്, വിജയത്തിലേക്കുള്ള ചുവടുവെപ്പ്,, മാതാപിതാക്കൾ അറിഞ്ഞതിലുമപ്പുറം കലാം ‘ജീവിതവും ദർശനവും തുടങ്ങി 12 പുസ്തകങ്ങൾ രചിച്ചിട്ടുള്ള നവാസ് മൂന്നാം കൈ പ്രശസ്ത മോട്ടിവേഷണൽ ട്രയിനർ കുടിയാണ്. ക്വിസ് മത്സരത്തിൻ്റെ ചോദ്യങ്ങൾ തയ്യാറാക്കാനും ഉത്തരങ്ങൾ പരിശോധിക്കാനും മക്കളായ ഷിറിൻ ഷഹാന, ഷഹർസാദ്, മുഹമ്മദ് ഷാദിന് എന്നിവരും സഹായികളായുണ്ട്. ഏപ്രിൽ 13 ന് തുടങ്ങിയ മത്സരം 17 ന് അവസാനിക്കും.പ്രശ്നോത്തരിയുടെ അവനാന റൗണ്ടിൽ വിജയിക്കുന്നവർക്ക് പൊതുപരിപാടിയിൽ വച്ച് പ്രോൽസാഹന സമ്മാനം ഏർപെടുത്തുമെന്ന് നവാസ് മൂന്നാം കൈ.

Comments are closed.